Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tapping

Pathanamthitta

ടാ​പ്പിം​ഗ് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണം: അ​ബി​ന്‍ വ​ര്‍​ക്കി

പ​ത്ത​നം​തി​ട്ട: റ​ബ​ര്‍ ക​ര്‍​ഷ​ക​ര്‍ നേ​രി​ടു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍​ക്കൊ​പ്പം നി​ല്‍​ക്കു​മെ​ന്ന് അ​ബി​ന്‍ വ​ര്‍​ക്കി എം​എ​ല്‍​എ. പ​ത്ത​നം​തി​ട്ട റ​ബ​ര്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍റെ വാ​ര്‍​ഷി​ക പൊ​തു​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ​തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

റ​ബ​ര്‍ ടാ​പ്പ് ചെ​യ്യാ​ന്‍ ത​യാ​റു​ള്ള​വ​രു​ടെ ലി​സ്റ്റ് ത​യാ​റാ​ക്കു​ക​യും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ അ​ട​ക്കം ടാ​പ്പിം​ഗ് പ​ഠി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍​ക്ക് അ​തി​ന് അ​വ​സ​രം ഒ​രു​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നും അ​ബി​ന്‍ വ​ര്‍​ക്കി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ടാ​പ്പിം​ഗിനെ തൊ​ഴി​ലു​റ​പ്പി​ന്‍റെ സ്‌​കീ​മി​ലേ​ക്ക് കൊ​ണ്ടു വ​ന്നാ​ല്‍ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും ഒ​രേ​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടും. അ​തി​നാ​യി പ്ര​യ​ത്‌​നി​ക്കു​മെ​ന്നും അ​ബി​ന്‍ വ​ര്‍​ക്കി ഉ​റ​പ്പ് ന​ല്‍​കി. റ​ബ​ര്‍ കൃ​ഷി​യി​ലേ​ക്കും ടാ​പ്പിം​ഗ് രം​ഗ​ത്തേ​ക്കും കൂ​ടു​ത​ല്‍ ചെ​റു​പ്പ​ക്കാ​ര്‍ ക​ട​ന്നു വ​രേ​ണ്ട​ത് ആ​വ​ശ്യ​മാണെന്നും അദ്ദേഹം പറഞ്ഞു. റ​ബ​റി​ന് 250 രൂ​പ അ​ടി​സ്ഥാ​ന വി​ല തീ​രു​മാ​നി​ച്ചി​ട്ടും ഉ​ത്പാ​ദ​ന​ത്തി​ല്‍ ഇ​ടി​വു​ണ്ടാ​കു​ന്ന സ്ഥി​തി​വി​ശേ​ഷ​മാ​ണ് ഉ​ള്ള​തെ​ന്ന് റ​ബ​ര്‍ ഡീ​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് രാ​ജു എ​ന്‍. ജോ​ര്‍​ജ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യു​മാ​ണ് റ​ബ​ര്‍ ഉ​ത്പാ​ദ​ന മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ച​ട​ങ്ങി​ല്‍ കെ. ​സി. രാ​ജ​ഗോ​പാ​ല്‍, ഷാ​ജീ രാ​ഘ​വ​ന്‍,സു​രേ​ഷ് കോ​ശി, കെ. ​ബി. ശി​വ​കു​മാ​ര്‍, ബി​ജു പി. ​തോ​മ​സ്, സാ​ബു മു​ക്ക​ര​ണ​ത്ത്, ജോ​ര്‍​ജ് വാ​ലി, പി.​എം. ജോ​ണ്‍​സ​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up